പക്ഷികളെയും പ്രകൃതിയെയും കുട്ടികളെ പരിചയപ്പെടുത്തുന്നതിനുള്ള സാമഗ്രികൾ നിങ്ങൾ തിരയുകയാണോ? ഞങ്ങൾ ചേർത്ത് കൂട്ടിയ ഒരു കളക്ഷൻ ഇവിടെയുണ്ട്. ക്ലാസ് റൂമിൽ ഉപയോഗിക്കാനും കുട്ടികളുടെ കൂട്ടങ്ങൾക്കു സ്വന്തമായി കളിക്കാനും അല്ലെങ്കിൽ ഒറ്റക്കായി ഉപയോഗിക്കാനും ഇവ അനുയോജ്യമാണ്.
പക്ഷികളിലൂടെ കുട്ടികളെ പ്രകൃതിയുമായി പരിചയപ്പെടുത്താൻ വേണ്ടി ഉള്ള സാമഗ്രികൾ സൃഷ്ടിക്കുക, പരിശീലനം നടത്തുക, പക്ഷികളെ പറ്റിയുള്ള അറിവ് പ്രചരിപ്പിക്കുക എന്നിവയാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ സാമഗ്രികൾ ഉപയോഗിക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഇന്ത്യയിലെ വന്യ സംരക്ഷണത്തെ പ്രചരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുക മാത്രമല്ല, വർദ്ധിച്ചുവരുന്ന പക്ഷി / പ്രകൃതി അധ്യാപകശൃംഖലയുടെ ഭാഗമാകുക കൂടെയാണ് .
നിങ്ങളുടെ പ്രതികരണം ഞങ്ങളെ ഫേസ്ബുക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം, അല്ലെങ്കിൽ ഇമെയിൽ വഴി അറിയിക്കുക. നന്ദി!
കൈപുസ്തകങ്ങൾ
ഓരോ പ്രദേശത്തും കാണപ്പെടുന്ന പക്ഷികളുടെ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പക്ഷി കൈപുസ്തകങ്ങൾ. അധികമായി അവയുടെ ആവാസവ്യവസ്ഥയും സ്വഭാവവും പ്രത്യേക ചിഹ്നങ്ങളിലൂടെ പെട്ടന്ന് വായിച്ചെടുക്കാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുന്നു. ലാമിനേറ്റ് ചെയ്ത ഈ കൈപുസ്തകങ്ങൾ പക്ഷി നിരീക്ഷണ സമയത്ത് ഉപയോഗിക്കാൻ ഉതകുന്നവയാണ്. ഇവ ഒറ്റയായോ കൂടുതൽ അളവിൽ (50 ൽ കൂടുതൽ എണ്ണം) വില ഇളവിലോ വാങ്ങാം.
വീട്ടുവളപ്പിലെ പക്ഷികൾ
നമ്മുടെ ചുറ്റുപാടും കാണുന്ന ഏറ്റവും സാധാരണമായ പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ. പോസ്റ്ററുകളുടെ അച്ചടിച്ച് ഉപയോഗിക്കാവുന്ന വലിയ മാതൃകകളും ലഭ്യമാണ്.
നീർപക്ഷികൾ
നമ്മുടെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും സുലഭമായി കാണാവുന്ന നീർപക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ. പോസ്റ്ററുകളുടെ അച്ചടിച്ച് ഉപയോഗിക്കാവുന്ന വലിയ മാതൃകകളും ലഭ്യമാണ്.
കാട്ടുകിളികൾ
ചെറിയ കുറ്റിക്കാടുകളിലും മരങ്ങൾ സുലഭമായ നാട്ടിൻപുറങ്ങളിലും കാണാവുന്ന പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ. പോസ്റ്ററുകളുടെ അച്ചടിച്ച് ഉപയോഗിക്കാവുന്ന വലിയ മാതൃകകളും ലഭ്യമാണ്.
പാടങ്ങളിലെയും പുൽമേടുകളിലെയും പക്ഷികൾ
വയലുകളും കൃഷിപ്രദേശങ്ങളും പുൽമേടുകളും ആവാസകേന്ദ്രമാക്കുന്ന ചില പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ. പോസ്റ്ററുകളുടെ അച്ചടിച്ച് ഉപയോഗിക്കാവുന്ന വലിയ മാതൃകകളും ലഭ്യമാണ്.
മനുഷ്യവാസമുള്ള സ്ഥലങ്ങളിലെ പക്ഷികൾ
മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഏതാനും പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ. പോസ്റ്ററുകളുടെ അച്ചടിച്ച് ഉപയോഗിക്കാവുന്ന വലിയ മാതൃകകളും ലഭ്യമാണ്.
